Breaking...

9/recent/ticker-posts

Header Ads Widget

അമേരിക്കന്‍ അധ്യാപകര്‍ ക്ലാസുകളെടുത്തത് വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി.

 


പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അമേരിക്കന്‍ അധ്യാപകര്‍ ക്ലാസുകളെടുത്തത് വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി. ഗ്ലോബല്‍ ക്ലാസ്സ് റൂമിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നുമെത്തിയ അദ്ധ്യാപകരാണ് സെന്റ്.തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസെടുത്തത്. ഫുള്‍ ബ്രൈറ്റ് അധ്യാപകര്‍ സന്ദര്‍ശിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.  പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ ക്ലാസ് റൂമുകള്‍ സന്ദര്‍ശിച്ച്  കുട്ടികളുമായി സംവദിച്ചു. ഫുള്‍ ബ്രൈറ്റ് അധ്യാപകരുടെ ക്ലാസുകള്‍  കുട്ടികള്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരുന്നു. അധ്യാപകര്‍ക്കായി പാലാ സെന്റ് തോമസ് സ്‌കൂളില്‍ വച്ച് നടന്ന പരിശീലന പരിപാടിയില്‍ ഫുള്‍ ബ്രൈറ്റ് അധ്യാപകര്‍ പങ്കെടുക്കുകയും കേരളത്തിലെയും അമേരിക്കയിലെയും വിദ്യാഭ്യാസ രീതികളെകുറിച്ചും പഠനപ്രവര്‍ത്തനങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഫുള്‍ ബ്രൈറ്റ് അധ്യാപകരായ ആമി കാന്‍ഡ്രലും മരിയ പ്രെസ്റ്റണുമാണ് ക്ലാസ്സുകളെടുത്തത്. പുതിയ അദ്ധ്യാപകരെയും വേറിട്ട അദ്ധ്യാപന ശൈലിയും പാലായിലെകുട്ടികള്‍ക്ക് പുതിയ അനുഭവമായി.




Post a Comment

0 Comments