മുത്തോലി പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തണല്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ കാര്‍ഷിക ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള വിവിധ എജന്‍സികളുമായി സഹകരിച്ച് പദ്ധതികള്‍ ആരംഭിക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ട് ഏകദിനശില്പശാല നടത്തി. പി.എസ്.ഡബ്ല്യു.എസിന്റെ നേതൃത്വത്തില്‍ നടന്ന ശില്പശാല ഡാന്റീസ് കൂനാനിക്കല്‍ ഉദ്ഘാടനം ചെയ്തു. തണല്‍ പ്രസിഡന്റ് അഡ്വ. ജോമി c J അധ്യക്ഷത വഹിച്ചു.മുന്‍ പ്രസിഡന്റ് ഷാജി വില്ലന്‍കല്ലേല്‍ ആമുഖസന്ദേശം നല്‍കി.
0 Comments