Breaking...

9/recent/ticker-posts

Header Ads Widget

അയ്യമ്പാറയില്‍ കള്ള് ഷാപ്പ്. ജനകീയ സമരം

 


ജനവാസ മേഖലയായ ഇടപ്പാടി അയ്യമ്പാറയില്‍ കള്ള് ഷാപ്പ് ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ ജനകീയ സമരം തുടരുന്നു. നൂറുകണക്കിന് വനിതകളും കുട്ടികളും പ്രായമായവരും സമരത്തില്‍ പങ്കുചേര്‍ന്നു .ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ജനകീയ സമരം ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് മെമ്പര്‍ ജോസുകുട്ടി അമ്പലമറ്റം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സിപിഐ (എം) ലോക്കല്‍ സെക്രട്ടറി റ്റി.ആര്‍.ശിവദാസ് ബ്രാഞ്ച് സെക്രട്ടറി കൃഷ്ണന്‍ ഇലവനാല്‍, ശ്രീജിത്ത് എസ് പതിയില്‍, ആലീസ് കള്ളിക്കല്‍, ഓമന അരീക്കല്‍, ദേവയാനി കളരിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments