Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാറിന്റെ തീരത്ത് നിര്‍മ്മിച്ച ടൂറിസം അമിനിറ്റി സെന്റര്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

 


പാലാ നഗരത്തില്‍ മീനച്ചിലാറിന്റെ തീരത്ത് നിര്‍മ്മിച്ച ടൂറിസം അമിനിറ്റി സെന്റര്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാര്‍ഡ് കൗണ്‍സിലറായ ബിജി ജോജോയാണ് വിഷയം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ടും വര്‍ഷങ്ങളായി അമിനിറ്റി സെന്റര്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഇനിമുതല്‍  രാവിലെ തുറക്കുന്ന ഗേറ്റ് വൈകുന്നേരം ആകുന്നതോടെ അടയ്ക്കും. ഇതിനിടയിലുള്ള സമയം ജനങ്ങള്‍ക്ക് ഇവിടെ കയറി സമയം ചെലവഴിക്കാം. അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും നടപടിക്രമങ്ങള്‍ ഇപ്പോഴും ഫയലിലാണ്. രേഖകള്‍ നഗരസഭയ്ക്ക് ലഭിച്ചാല്‍ മാത്രമേ ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആകൂ. വെള്ളവും വെളിച്ചവും അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും ഇത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഔദ്യോഗിക നടപടി പ്രകാരം രേഖകള്‍ ലഭ്യമാക്കി ആവശ്യമായ സൗകര്യങ്ങളോടെ തുറന്നു നല്‍കാനാണ് നഗരസഭയുടെ തീരുമാനം. എന്നാല്‍ ഇതിന് കാലതാമസം വരുന്നതിനാല്‍ ആണ് നിലവില്‍ ജനങ്ങള്‍ക്കായി അനൗദ്യോഗികമായി തുറന്നു നല്‍കുന്നത്. സെന്റര്‍ തുറന്നു നല്‍കുന്നതിന് മുന്നോടിയായി  ചെടികളും പുല്ലുകളും വെട്ടി മാറ്റി ക്ലീന്‍ ചെയ്തിരുന്നു. നഗരത്തിലെത്തുന്നവര്‍ക്ക് മീനച്ചിലാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഇവിടം പ്രയോജനപ്പെടുത്താം. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ലണ്ടന്‍ പാലവും അമിനിറ്റി സെന്ററും വെറുതെ കിടന്നു നശിക്കുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം പുറമ്പോക്കില്‍ മീനച്ചിലാറിന്റെ തീരത്ത് നിര്‍മ്മിച്ച കെട്ടിടം മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങുന്നതിനെ തുടര്‍ന്ന് നിര്‍മ്മാണം പാഴ്ച്ചിലവാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.




Post a Comment

0 Comments