Breaking...

9/recent/ticker-posts

Header Ads Widget

മാണി സി കാപ്പന്‍ എംഎല്‍എയ്ക്കെതിരെയുള്ള എല്‍ഡിഎഫ് നിലപാട് അപഹാസ്യമെന്ന് UDF

 


മാണി സി കാപ്പന്‍ എംഎല്‍എയ്ക്കെതിരെയുള്ള എല്‍ഡിഎഫ് നിലപാട് അപഹാസ്യമെന്ന് UDF . പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായ ദയനീയ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്  ഇടതുമുന്നണി ഇപ്പോള്‍ പുകമറ സൃഷ്ടിക്കാന്‍ എംഎല്‍എ ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. മാണി സി കാപ്പനെതിരെയുള്ള ഈ നീക്കത്തെ യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്നും നേതാക്കള്‍  വ്യക്തമാക്കി. മാണി സി കാപ്പന്‍ എംഎല്‍എ ക്കെതിരെ  ദിനേശ് മേനോന്‍ എന്നയാള്‍  നല്‍കിയ  കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.  ഹൈക്കോടതി അനുവദിച്ച സ്റ്റേ ഹൈക്കോടതി തന്നെ വെക്കേറ്റ് ചെയ്തു  എന്നത് മാത്രമാണ് നിലവില്‍ സംഭവിച്ചിട്ടുള്ളത്.  ഈ യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ച്  എംഎല്‍എ കുറ്റക്കാരനാണെന്ന് കോടതിയില്‍ തെളിഞ്ഞു എന്ന  മട്ടില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍  നടത്തുന്ന സമരം ഇടതുമുന്നണിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നത്..  രാഷ്ട്രീയ കുപ്രചരണങ്ങളെ  അതിജീവിച്ചാണ് മാണി സി കാപ്പനും,  ഫ്രാന്‍സിസ് ജോര്‍ജും യുഡിഎഫിനു വേണ്ടി പാലായില്‍ വിജയം നേടിയത്.  യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.ജോയി എബ്രഹാം, എ.കെ ചന്ദ്രമോഹന്‍, ബിജു പുന്നത്താനം, എന്‍. സുരേഷ്, ജോര്‍ജ് പുളിങ്കാട്, മോളി പീറ്റര്‍, തോമസ് ഉഴുന്നാലില്‍,  അഡ്വ. ചാക്കോ തോമസ്, ജോയി സ്‌കറിയാ, ആര്‍ സജീവ്, അനസ് കണ്ടത്തില്‍, സി.ടി രാജന്‍, ആര്‍ പ്രേംജി, കുര്യാക്കോസ് പടവന്‍, സന്തോഷ് കാവുകാട്ട്, ജോസ്മോന്‍ മുണ്ടയ്ക്കന്‍, എം.പി കൃഷ്ണന്‍ നായര്‍, സി.ജി വിജയകുമാര്‍, തങ്കച്ചന്‍ മുളങ്കുന്നം,  ജോര്‍ജുകുട്ടി, ചൈത്രം ശ്രീകുമാര്‍, അഡ്വ. സന്തോഷ് മണര്‍കാട്ട്, തങ്കച്ചന്‍ മണ്ണുശ്ശേരി, കെ.ഗോപി  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments