Breaking...

9/recent/ticker-posts

Header Ads Widget

ജൂലൈ 6 ന് കോട്ടയത്ത് ഉപവാസ സമരം നടത്തും

 


കോട്ടയത്തെ ആകാശപാത നിര്‍മ്മാണം നടത്താന്‍ കഴിയില്ലെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജൂലൈ 6 ന് കോട്ടയത്ത് ഉപവാസ സമരം നടത്തും. നിയമസഭയിലെ പ്രസ്താവനകള്‍ വഴി കോട്ടയത്തെ ജനങ്ങളെ അപമാനിക്കുകയാണ് മന്ത്രി ഗണേഷ് കുമാര്‍ ചെയ്തതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. കോട്ടയത്ത് വന്ന് ആകാശപാതയുടെ നിര്‍മ്മാണം ഒരിക്കല്‍ പോലും കാണാതെയാണ് മന്ത്രി ബിനാലെ എന്നൊക്കെ നിയമസഭയില്‍  പറഞ്ഞത്.. ആകാശപാത - നടപ്പിലാക്കരുത് എന്ന സര്‍ക്കാര്‍ നിലപാട് മാറ്റിയാല്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാവൂ. അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സിപിഎമ്മിന്റേത് എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു., മന്ത്രിയുടെ നിലപാടിനെതിരെ ജൂലൈ 6 ന് കോട്ടയത്ത്  ഉപവാസ സമരം നടത്തുമെന്നു ബ്ലോക്ക് പ്രസിഡന്റുമാരായ ജയചന്ദ്രനും, സിബി കൊല്ലാടും അറിയിച്ചു.




Post a Comment

0 Comments