Breaking...

9/recent/ticker-posts

Header Ads Widget

വൈക്കം ഭാസ്‌ക്കരന്‍ നായര്‍ സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടന്നു.

 


വൈക്കം താലൂക്ക് ഡിഫന്‍സ് എക്‌സ് - സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കം ഭാസ്‌ക്കരന്‍ നായര്‍ സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടന്നു. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവ. വൊക്കേഷണല്‍  ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമ്മേളനം വൈക്കം താലൂക്ക് ഡിഫന്‍സ് എക്‌സ് സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് റിട്ട സുബേദാര്‍ PR തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍  ജി  രഞ്ജിത്  അധ്യക്ഷത വഹിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ്  റിട്ട: സുബേദാര്‍ കെ. ചക്രപാണി  മുഖ്യപ്രഭാഷണം നടത്തി. SSLC, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. വൈക്കം ഭാസ്‌ക്കരന്‍ നായര്‍ സ്മാരക സാംസ്‌കാരിക സമിതി ചെയര്‍മാന്‍  ഡോ: എച്ച് സദാശിവന്‍ പിള്ള, ഡോ പ്രീതന്‍, പി. ബാലചന്ദ്ര മേനോന്‍, സുനില്‍ കളത്തൂര്‍, സോമശേഖരന്‍ നായര്‍, ജോസഫ് തോമസ്, ബഷീര്‍ ഉമ്മാംകുന്ന് എന്നിവര്‍ ചേര്‍ന്ന്  വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌ക്കാര വിതരണം  നിര്‍വഹിച്ചു. സൊസൈറ്റി സെക്രട്ടറി മുരളീധരന്‍  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് . അനില, രജനീഷ് വൈക്കത്തുകാരന്‍ , പ്രവീണ്‍ ഭാസ്‌ക്കര്‍ ,വൈക്കം ദേവ് , രോഹിണി പ്രവീണ്‍  അധ്യാപകരായ  ടി. രാജേഷ്, ആര്‍. രവീഷ്  , സി. ആര്‍  ധരശ്രീ ദേവി,  ചിത്ര എന്നിവര്‍പങ്കെടുത്തു.





Post a Comment

0 Comments