Breaking...

9/recent/ticker-posts

Header Ads Widget

വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സ് പുരസ്‌കാരം ഏറ്റുവാങ്ങി.

 


വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സ് പുരസ്‌കാരം ഏറ്റുവാങ്ങി.  സാങ്കേതികവിദ്യ വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ പ്രാപ്തരാകണമെന്ന് മുഖ്യമന്ത്രി പിണറായി  വിജയന്‍ പറഞ്ഞു. മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് വിതരണവും ലിറ്റില്‍ കൈറ്റ്സ് പദ്ധതിയെക്കുറിച്ച് യൂണിസെഫ് നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ പ്രകാശനവും കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് മികച്ച രീതിയില്‍ ലിറ്റില്‍ കൈറ്റ്‌സ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂണിറ്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരത്തിന് അര്‍ഹത നേടിയ വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂളിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അവാര്‍ഡ് സമ്മാനിച്ചു. കൈറ്റ് മാസ്റ്റര്‍ മനു കെ ജോസ്, കൈറ്റ് മിസ്ട്രസ് ജൂലിയ അഗസ്റ്റിന്‍, അധ്യാപകരായ അലന്‍ മാനുവല്‍ അലോഷ്യസ്, ജോസഫ് കെ.വി,  വിദ്യാര്‍ത്ഥി പ്രതിനിധികളായ അസിന്‍ നാര്‍സിസ ബേബി, ജിസ്സാ എലിസബത്ത് ജിജോ, എസേക്കിയ ജോവന്‍ ഇന്‍സെന്റ് , ബിന്‍സാ മരിയ ജെന്നി എന്നിവര്‍ ചേര്‍ന്ന് ഷീല്‍ഡും പ്രശസ്തി പത്രവും 25000 രൂപയും  അടങ്ങുന്ന പുരസ്‌കാരം ഏറ്റുവാങ്ങി. ഐസിടി മേഖലയിലെ സാമൂഹിക ഇടപെടല്‍, ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ഓരോ യൂണിറ്റുകളും നടത്തിയ തനത് പ്രവര്‍ത്തനങ്ങള്‍, മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് കൊടുത്ത പരിശീലനങ്ങള്‍, സ്‌കൂള്‍ വിക്കി അപ്‌ഡേഷന്‍, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേസ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, സ്‌കൂളിലെ പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് പുരസ്‌കാരം നിര്‍ണയിച്ചത്.




Post a Comment

0 Comments