Breaking...

9/recent/ticker-posts

Header Ads Widget

വനമിത്ര പുരസ്‌കാരം അനിയന്‍ തലയാറ്റും പിള്ളി ഏറ്റുവാങ്ങി

 


 വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെയും സ്‌കൂളിലെ ഫോറസ്ട്രി ക്ലബ്ബിന്റെയും ഉദ്ഘാടനം തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ചര്‍ച്ച് പാരിഷ് ഹാളില്‍  വനം വകുപ്പുമന്ത്രി AK ശശീന്ദ്രന്‍ നിര്‍വഹിച്ചു. കോട്ടയം ജില്ലയില്‍ ഇരുപത്തിയഞ്ചാമത്തെ വിദ്യാവനം പദ്ധതിയാണ് സെന്റ് ജോര്‍ജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടപ്പാക്കുന്നത്. സ്്കൂള്‍ അങ്കണത്തില്‍ മരം നട്ടുകൊണ്ടാണ് മന്ത്രി വിദ്യാവനം പദ്ധതിക്കു തുടക്കം കുറിച്ചത്. 2023 ലെ വനമിത്ര പുരസ്‌കാരത്തിന് അര്‍ഹനായ ടി.എന്‍ പരമേശ്വരന്‍ നമ്പൂതിരിയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. അനിയന്‍ തലയാറ്റുംപിള്ളി എന്നറിയപ്പെടുന്ന TN പരമേശ്വരന്‍ നമ്പൂതിരി കുറിച്ചിത്താനത്ത് ഒരുക്കിയ ജൈവ വൈവിധ്യ ഉദ്യാനമായ കാനനക്ഷേത്രമാണ് വനമിത്ര പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. വനമിത്ര പുരസ്‌കാരം മന്ത്രിയില്‍ നിന്നും അനിയന്‍ തലയാറ്റും പിള്ളി ഏറ്റുവാങ്ങി.  ജില്ലയിലെ മികച്ച വിദ്യാവനത്തിനുള്ള പുരസ്‌കാരം കോട്ടയം സി.എം.എസ് കോളേജിനും സമ്മാനിച്ചു. സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സര്‍പ്പ വോളന്റിയേഴ്സിനുള്ള യൂണിഫോം, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ കെ.എഫ്.ഡി.സി അധ്യക്ഷ ലതിക സുഭാഷ്  വിതരണം ചെയ്തു.കോട്ടയം വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ഫീല്‍ഡ് ഡയറക്ടറുമായ പി.പി. പ്രമോദ്, കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കണ്‍സര്‍വേറ്റര്‍ എ.പി സുനില്‍ ബാബു, ഫോറസ്്റ്റ് കണ്‍സര്‍വേറ്റര്‍ നീതുലക്ഷ്മി, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോള്‍, വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷിജി വിന്‍സെന്റ്, ഷാനോമോന്‍,അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.ബി. സുഭാഷ്, സ്‌കൂള്‍ മാനേജരും പ്രിന്‍സിപ്പാളുമായ ഫാ. ബെന്നി ജോണ്‍ മാരാംപറമ്പില്‍, എം.കെ ഷിബു എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments