Breaking...

9/recent/ticker-posts

Header Ads Widget

മണ്ണിനടിയില്‍പെട്ട ലോറി ഡ്രൈവറെ രക്ഷിക്കാന്‍ കഴിയാവുന്നത്ര എല്ലാ പ്രവര്‍ത്തനങ്ങളും കര്‍ണ്ണാടക സര്‍ക്കാര്‍ നടത്തുന്നതായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.

 


കര്‍ണ്ണാടകയിലെ അങ്കോളയില്‍ മണ്ണിനടിയില്‍പെട്ട ലോറി ഡ്രൈവറെ രക്ഷിക്കാന്‍ കഴിയാവുന്നത്ര എല്ലാ പ്രവര്‍ത്തനങ്ങളും കര്‍ണ്ണാടക സര്‍ക്കാര്‍ നടത്തുന്നതായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കര്‍ണ്ണാടക മുഖ്യമന്തിയു മായി ബന്ധപ്പട്ടിരുന്നതായും ഉപമുഖ്യമന്തിയുടെ നേതൃത്വത്തിലാണ് റസ്‌ക്യൂ ഓപ്പറേഷന്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഉദാസീനതയില്ലെന്നും പ്രതികൂല കാലാവസ്ഥയും മണ്ണിടിച്ചിലും ഉപകരണങ്ങള്‍ സ്ഥലത്തെത്തിക്കാനുള്ള അസൗകര്യങ്ങളുമാണ് തെരച്ചിലിനെ ബാധിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഉന്നയിക്കപ്പെട്ടത് കെട്ടിച്ചമച്ച ആരോപണങ്ങളായിരുന്നുവെന്നും,  തെറ്റായ ആരോപണങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കുകയായി രുന്നുവെന്നും പ്രതിപക്ഷനേതാവ് VD സതീശന്‍ പറഞ്ഞു. പാര്‍ട്ടി ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പമായിരുന്നുവെന്നും ഒരാള്‍ പോലും ഉമ്മന്‍ ചാണ്ടിയെ കുറ്റക്കാരനായി ചിത്രീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments