Breaking...

9/recent/ticker-posts

Header Ads Widget

എം.സി റോഡില്‍ വെമ്പള്ളിയ്ക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം.

 


എം.സി റോഡില്‍ വെമ്പള്ളിയ്ക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച്  അപകടം. രാവിലെ എട്ടരയോടെ വെമ്പള്ളി ഭാഗത്ത് നിന്നും  എത്തിയ സ്വിഫ്റ്റ് കാര്‍  എം.സി റോഡില്‍ നിന്നും കാണക്കാരി ഭാഗത്തേക്കുള്ള ഇടവഴിയിലേക്ക് തിരിയുമ്പോള്‍ എതിര്‍വശത്തു നിന്നും  എത്തിയ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.  ഇടിയുടെ ആഘാതത്തില്‍ സ്വിഫ്റ്റ് കാറിന്റെ എയര്‍ബാഗ്  പൊട്ടി. സ്വിഫ്റ്റ് ഡിസയര്‍ കാര്‍ റോഡിന് മധ്യഭാഗത്ത് കിടന്നതോടെ  ഗതാഗതം തടസ്സപ്പെട്ടു.  പിന്നീട് JCB ഉപയോഗിച്ച്  കാര്‍ റോഡില്‍ നിന്നും നീക്കി. അപകടത്തില്‍ രണ്ട് കാറിന്റെയും  മുന്‍വശം തകര്‍ന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കുറവിലങ്ങാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments