പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് വിക്ടര്‍ ജോര്‍ജ്ജിന്റെ 23ാം ചരമ വാര്‍ഷികം വിക്ടര്‍ ജോര്‍ജ്ജ് അംഗമായിരുന്ന രത്നഗിരി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്നു. രത്നഗിരി സെന്റ് തോമസ് പള്ളിയിലെ കല്ലറയില്‍ ലൈബ്രറി ഭാരവാഹികളും ജനപ്രതിനിധികളും വിക്ടര്‍ ജോര്‍ജ്ജിന്റെ കുടുംബാംഗങ്ങളും പുഷ്പചക്രം സമര്‍പ്പിച്ചു. ലൈബ്രറി പ്രസിഡന്റ് ഫ്രാന്‍സിസ് ജോര്‍ജ്, ഭാരവാഹികളായ ജോയി സെബാസ്റ്റ്യന്‍,പി എം ജോസഫ്, തോമസ് ജോര്‍ജ്, ബാബൂസ് രത്നഗിരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍, മെമ്പര്‍മാരായ ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, വി ജി അനില്‍കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് പള്ളി വികാരി ഫാ. മൈക്കിള്‍ നരിക്കാട്ട് കാര്‍മികത്വം വഹിച്ചു.
0 Comments