Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാവനം പദ്ധതിക്ക് തുടക്കമായി.

 


വലവൂര്‍ ഗവ.യുപി സ്‌കൂളില്‍ കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സോഷ്യല്‍ ഫോറസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  വിദ്യാവനം പദ്ധതിക്ക് തുടക്കമായി. കരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കോമ്പൗണ്ടിലെ അഞ്ച് സെന്റ് സ്ഥലത്താണ്  മിയാവാക്കി വനം തയ്യാറാക്കുന്നത്. ഒരു ചതുരശ്ര മീറ്ററില്‍ 4-5 ചെടികളാണ് നടുന്നത്. വള്ളി ചെടികള്‍, കുറ്റി ചെടികള്‍, ചെറു മരങ്ങള്‍, വന്‍ മരങ്ങള്‍ എന്നിവ ഇട കലര്‍ത്തി  400 ഓളം സസ്യങ്ങളാണ് ഇവിടെ നടുന്നത്. പൊന്‍കുന്നം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഹരികുമാര്‍, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ലാല്‍, ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍, ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും പിടിഎ അംഗങ്ങളും അധ്യാപകരും ചേര്‍ന്ന് സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചു.  ഓരോ സസ്യവും തിരിച്ചറിയുന്നതിന്  ക്യു ആര്‍ കോഡ് ഉള്ള ലേബല്‍ ഓരോ വര്‍ഷത്തിലും ടാഗ് ചെയ്യുമെന്ന് ഫോറസ്റ്റ് അധികാരികള്‍ അറിയിച്ചു.




Post a Comment

0 Comments