Breaking...

9/recent/ticker-posts

Header Ads Widget

വിക്ടര്‍ ജോര്‍ജ്ജിന്റെ സ്മരണാര്‍ത്ഥം കോട്ടയം പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ സി.ആര്‍. ഗിരീഷ് കുമാറിന്

 


ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്ന വിക്ടര്‍ ജോര്‍ജ്ജിന്റെ സ്മരണാര്‍ത്ഥം കോട്ടയം പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ സി.ആര്‍. ഗിരീഷ് കുമാറിന് സമ്മാനിച്ചു. കോട്ടയം പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ പുരസ്‌കാരം കൈമാറി. കേരളാ കൗമുദി സീനിയര്‍ ഫോട്ടോഗ്രാഫര്‍ ശ്രീകുമാര്‍ ആലപ്ര, ദേശാഭിമാനിയിലെ ഫോട്ടോ ജേര്‍ണലിസ്റ്റ് പി.വി സുജിത് എന്നിവര്‍ക്കും മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി. വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണ സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോബിന്‍ തോമസ് പണിക്കര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മറ്റിയംഗം ജോണ്‍ മാത്യു, തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments