Breaking...

9/recent/ticker-posts

Header Ads Widget

ഇരയോടും അതിജീവിതയോടും ഒപ്പം എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു

 


വിശ്വാസ് ഇന്ത്യ കോട്ടയം ചാപ്റ്റര്‍ സെക്രട്ടറി അഡ്വക്കേറ്റ് സിസ്റ്റര്‍ റെജി അഗസ്റ്റിന്‍ രചിച്ച ഇരയോടും അതിജീവിതയോടും ഒപ്പം എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. കോട്ടയം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍വിശ്വാസ് ഇന്ത്യ പ്രസിഡന്റും ജില്ലാ കലക്ടറുമായ വി വിഘ്‌നേശ്വരി കോട്ടയം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് നിസാറിന് നല്‍കി പ്രകാശനംനിര്‍വഹിച്ചു. അതിജീവിതരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാനും ഇരകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനുമായി ജില്ലാ കലക്ടര്‍ പ്രസിഡണ്ടായി രൂപീകരിച്ചിട്ടുള്ള സംഘടനയാണ് വിശ്വാസ് ഇന്ത്യ. വിശ്വാസ് ഇന്ത്യ കോട്ടയം ചാപ്റ്ററിന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി പിന്തുണ വാഗ്ദാനം ചെയ്തു വിശ്വാസ് ഇന്ത്യ  വൈസ് പ്രസിഡണ്ട് ജിജോ വി എബ്രഹാം സെക്രട്ടറി സിസ്റ്റര്‍ റെജി അഗസ്റ്റിന്‍ ട്രഷറര്‍ എംപി രമേഷ് കുമാര്‍ ജോയിന്റ് സെക്രട്ടറി സാജന്‍ ഗോപാലന്‍ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഗിരിജ ബിജു സാന്ത്വനം ഡയറക്ടര്‍ ആനി ബാബു ജൂനിയര്‍ ചേമ്പര്‍ സോണ്‍ വൈസ് പ്രസിഡന്റ് ശ്യാം മോഹന്‍ സോഷ്യല്‍ വര്‍ക്ക് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ഡോക്ടര്‍ ഐപ്പ് വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ല കലക്ടര്‍ വിഘ്‌നേശ്വരിക്ക് യാത്രയയപ്പും നല്‍കി.




Post a Comment

0 Comments