കുവൈത്തില്‍ ഫ്‌ളാറ്റില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാം, കുറിച്ചി മലകുന്നം കിഴക്കേടത്ത് ശ്രീഹരി പ്രദീപ്, പായിപ്പാട് പള്ളിക്കച്ചിറ കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് എന്നിവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ധനസഹായം സഹകരണ - തുറമുഖ - ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ നേരിട്ടെത്തി കൈമാറി. സര്‍ക്കാര്‍ സഹായമായി 5 ലക്ഷം രൂപ വീതവും, വ്യവസായി യൂസഫ് അലി നല്‍കിയ 5 ലക്ഷം വീതവും, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക നല്‍കിയ 2 ലക്ഷം വീതവും, വ്യവസായി രവി പിള്ള നല്‍കിയ 2 ലക്ഷം രൂപവീതവുമാണ് ഓരോ കുടുംബത്തിനും കൈമാറിയത്. ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, നോര്‍ക്ക റൂട്ട്സ് സെന്റര്‍ മാനേജര്‍ കെ. ആര്‍. രജീഷ്, തഹസില്‍ദാര്‍ കെ.എസ്. സതീശന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ യു. രാജീവ്, പി.ജി. മിനിമോള്‍, ജനപ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
0 Comments