ബ്രിട്ടീഷ് പാര്‍ലമെന്റംഗമായി തെഞ്ഞെടുക്കപ്പെട്ട നീണ്ടൂര്‍ കൈപ്പുഴ ഓണംതുരുത്ത് സ്വദേശി സോജന്‍ ജോസഫിന്റെ വീട് മന്ത്രിയും സ്ഥലം എം.എല്‍.എയുമായ വി.എന്‍.വാസവന്‍ സന്ദര്‍ശിച്ചു.സോജന്‍ ജോസഫുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. കുടുംബത്തോടൊപ്പം മധുരവും കഴിച്ചാണ് മന്ത്രി മടങ്ങിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒരു മലയാളി എത്തുകയെന്നത് ചെറിയൊരു നേട്ടമല്ലെന്നും കേരളത്തിനാകെ സോജന്‍ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.എന്‍ വേണുഗോപാല്‍, ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്, നീണ്ടൂര്‍ ലോക്കല്‍ സെക്രട്ടറി എം.എസ്.ഷാജി, നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രദീപ്, എം.കെ.ശശി, എന്‍.ജെ.റോസമ്മ, കെ.ആര്‍ സനല്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
0 Comments