പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പില്‍ അതിശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. ആഞ്ഞിലി മരം പ്രധാന റോഡിലേയ്ക്ക് കടപുഴകി വീണു. തൊടുപുഴയില്‍ നിന്നും വരികയായിരുന്ന കാറിന് മുകളിലേയ്ക്കാണ് മരം വീണത്. വാഹനത്തിന് തകരാര്‍ സംഭവിച്ചു. വാഹനത്തിലുണ്ടായിരുന്ന ആള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. തൊടുപുഴ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സും രാമപുരം പോലീസും സ്ഥലത്തെത്തി. ഐങ്കൊമ്പില്‍ നിന്നും രാമപുരത്തേയ്ക്കുള്ള റോഡിലും മരം വീണു ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ശക്തമായ കാറ്റാണ് ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
0 Comments