Breaking...

9/recent/ticker-posts

Header Ads Widget

കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തിനോട് കാണിച്ച അവഗണനയില്‍ യൂത്ത് കോണ്‍ഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

 


കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തിനോട് കാണിച്ച അവഗണനയില്‍ യൂത്ത് കോണ്‍ഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.  കേരളത്തിനോടുള്ള അനീതിക്കെതിരെ, കേരളത്തിന്റെ ഭൂപടം കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാ രാമന് അയച്ചു കൊണ്ടായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് അതിരമ്പുഴ മണ്ഡലം പ്രസിഡന്റ് ആകാശ് തെക്കില്ലത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ് ഉദ്ഘാടനം  ചെയ്തു.കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയ് പൊന്നാറ്റില്‍, പഞ്ചായത്ത്  പ്രസിഡന്റ് ജോസ് അമ്പലകുളം,മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.ജി ഹരിദാസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബി,യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിപിന്‍ വത്സന്‍,ബ്ലോക്ക് സെക്രട്ടറിമാരായ മനോജ്  മാങ്ങാപറമ്പില്‍,സനില്‍ കാട്ടാത്തി, പഞ്ചായത്ത് അംഗം ജോജോ ,ബിജു മൂലയില്‍,ഔസേപ്പച്ചന്‍,, ആശിക് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments