Breaking...

9/recent/ticker-posts

Header Ads Widget

ഇലവീഴാ പൂഞ്ചിറയുടെ ടൂറിസം വികസനം ലക്ഷ്യമിട്ട് പാരഡൈസ് 2024 മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു

 


ഇലവീഴാ പൂഞ്ചിറയുടെ ടൂറിസം വികസനം ലക്ഷ്യമിട്ട് പാരഡൈസ് 2024 മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു. മേലുകാവ് CSI കത്തീഡ്രലിന്റെയും മേലുകാവ് പൗരസമിതിയുടെയും ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15 ന് കാഞ്ഞിരംകവലയില്‍ നിന്നും ഇലവീഴാപൂഞ്ചിറയിലേക്കാണ് മാരത്തണ്‍ നടക്കുന്നത്. രാവിലെ 9 ന് കാഞ്ഞിരംകവലയില്‍ മാരത്തണ്‍ ഉദ്ഘാടനം സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് വികാരി ഫാദര്‍ ജോര്‍ജ് കാരാംവേലില്‍ നിര്‍വഹിക്കും. CSI ഈസ്റ്റ് കേരള മഹാ ഇടവക മുന്‍ അധ്യക്ഷന്‍ റവ.ഡോ KG ഡാനിയേല്‍ അധ്യക്ഷനായിരിക്കും. ജില്ലാ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഗിരീഷ് മാരത്തണ്‍ മത്സരം ഫ്‌ലാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് 12.30 ന് ഇലവീഴാപൂഞ്ചിറയില്‍ പാരഡൈസ് 2024 സമാപന സമ്മേളനം ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാന്‍ അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ക്രൈസ്റ്റ് കത്തീഡ്രല്‍ വികാരി റവ: ജോസഫ് മാത്യു അധ്യക്ഷനായിരിക്കും. ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍,| വൈദികര്‍, സാംസ്‌കാരിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാരത്തണ്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കം. പാലാ മീഡിയാ സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റവ. ജോസഫ് മാത്യു, വര്‍ഗീസ് ജോര്‍ജ് p , ജോണ്‍ സാം പുത്തന്‍പറമ്പില്‍, സണ്ണി മാത്യു വടക്കെ മുളഞ്ഞനാല്‍, അഗസ്റ്റ്യന്‍ ജോസഫ്, പി.എസ് ഷാജി, ജോണ്‍സണ്‍ ബേബി എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments