Breaking...

9/recent/ticker-posts

Header Ads Widget

സുപ്രീം കോടതി വിധിക്കെതിരേ സംസ്ഥാനത്ത് ആഗസ്റ്റ് 21 ന് ഹര്‍ത്താല്‍

 


പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരെ  സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേ സംസ്ഥാനത്ത് ആഗസ്റ്റ് 21 ന് ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ആദിവാസി-ദളിത് സംഘടനകള്‍. വിധിക്കെതിരേ ഭീം ആര്‍മിയും വിവിധ ദളിത് -ബഹുജന്‍ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്. സുപ്രീം കോടതി വിധി മറികടക്കാര്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാ തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക. എസ്സി, എസ്ടി ലിസ്റ്റ് 9-ാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം. വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമെന്ന് ദളിത്-ആദിവാസി സ്ത്രീ-പൗരാവകാശ കൂട്ടായ്മ ചെയര്‍മാന്‍ എം. ഗീതാനന്ദന്‍ അറിയിച്ചു. ആഗസ്റ്റ് ആദ്യമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് സംവരണവുമായി ബന്ധപ്പെട്ട വിധി പ്രസ്താവിച്ചത്.




Post a Comment

0 Comments