കോട്ടയം നഗരസഭയിലെ മൂന്നു കോടിയുടെ പെന്‍ഷന്‍ ഫണ്ട് തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. ഓഗസ്റ്റ് 29 നാണ് കോട്ടയം നഗരസഭ ചെയര്‍പേഴ്സണന്‍ ബിന്‍സി സെബാസ്റ്റ്യന് എതിരെ പ്രതിപക്ഷമായ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുക. ഉച്ചയ്ക്ക് ശേഷം വൈസ് ചെയര്‍മാന്‍ ബി.ഗോപകുമാറിന് എതിരായ അവിശ്വാസ പ്രമേയവും ചര്‍ച്ച ചെയ്യും. 52 അംഗ നഗരസഭയില്‍ യുഡിഎഫിന്റെ 21 അംഗങ്ങളുടെ പിന്‍തുണയോടെയാണ് സ്വതന്ത്ര അംഗം ബിന്‍സി സെബാസ്റ്റിന്‍ ചെയര്‍പേഴ്സണായത്. 22 അംഗങ്ങളുള്ള എല്‍ഡിഎഫിന് തുല്യ വോട്ടാണെങ്കിലും നറുക്കെടുപ്പിന്റെ ഭാഗ്യം ബിന്‍സിയ്ക്ക് തുണയാകുകയായിരുന്നു. എട്ട് അംഗങ്ങളുള്ള ബിജെപിയുടെ വോട്ടും നിര്‍ണ്ണായകമാകും.
0 Comments