Breaking...

9/recent/ticker-posts

Header Ads Widget

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് ഘട്ടം 5 & ചർമ്മ മുഴ പ്രതിരോധ കുത്തിവെയ്പ് ഘട്ടം 2 -കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത്

 


കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയോജിതമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മുഖേന നടത്തപ്പെടുന്ന ദേശിയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പുരോഗ & ചർമ്മ മുഴ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പയിൻ 2024 ആഗസ്റ്റ് 5 തിയതി മുതൽ തുടർച്ചയായ 30 പ്രവർത്തി ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ നടത്തപ്പെടുന്നു. ഈ പ്രതിരോധ  പ്രവർത്തനങ്ങളുടെ  ഭാഗമായി കടുത്തുരുത്തി പഞ്ചായത്തിൽ എല്ലാ വാർഡുകളിലെയും ക്ഷീര കർഷകരുടെ വീടുകളിൽ കടുത്തുരുത്തി മൃഗാശു പത്രിയുടെ മേൽ നോട്ടത്തിലുള്ള വാക്‌സിനേഷൻ സ്‌ക്വാഡ് നേരിട്ട് എത്തിച്ചേർന്നു പശു, എരുമ, കിടാവുകൾ എന്നിവയ്ക്കു കുത്തിവെയ്പ് സൗജന്യമായി നൽകുന്നതാണ്.

•ഈ പ്രതിരോധ കുത്തിവെയ്പ് തീർത്തും സൗജന്യവുo നിർബന്ധിതവുമാണ്. 4 മാസത്തിനു താഴെ പ്രായമുള്ള കിടാവുകളെയും , 7 മാസത്തിനു മുകളിൽ ഗർഭമുള്ള ഉരുക്കളെയും കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ്പിൽ നിന്നും ഒഴിവാക്കേണ്ടതാണ് 

•ചർമ്മ മുഴ പ്രതിരോധ കുത്തിവെയ്പ് 4 മാസത്തിനു മുകളിൽ പ്രായമുള്ള എല്ലാ കിടാരികൾക്കും എടുക്കാവുന്നതാണ്,ഏതു ഗർഭവസ്ഥയിലുള്ള പശുക്കൾക്കും സുരക്ഷിതവുമാണ്.

•എരുമകൾക്ക് ചർമ്മ മുഴ പ്രതിരോധ കുത്തിവെയ്പ് എടുക്കേണ്ടതില്ല

•ഈ അവസരം ക്ഷീര കർഷകർ ഉപയോഗപ്പെടുത്തുക, രോഗം മൂലമുള്ള ഭീമമായ നഷ്ടത്തിൽ നിന്നും, മാരകമായ ഈ രോഗങ്ങളിൽ നിന്നും പ്രതിരോധ കുത്തിവെയ്പ് എടുത്തു ഉരുക്കളെ സംരക്ഷിക്കുക.

വാക്‌സിനേറ്റർ മാരുടെ വിവരങ്ങൾ 

1)സ്ക്വാഡ് 1= ജോബി ജോസഫ് 
(94479 14064)

2)സ്‌ക്വാഡ് 2 = ആര്യമോൾ രാജേഷ് (92074 77104)

3)സ്‌ക്വാഡ് 3 = ലെനിൻ E V (97449 98514)

4)സ്‌ക്വാഡ് 4 = സുനീഷ് T S
(99611 91089)





സ്മിത N B
(പ്രസിഡന്റ്
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് )

ഡോ : അഖിൽ ശ്യാം B 
(വെറ്ററിനറി സർജൻ 
കടുത്തുരുത്തി )




Post a Comment

0 Comments