Breaking...

9/recent/ticker-posts

Header Ads Widget

ഇലവീഴാ പൂഞ്ചിറയുടെ വികസന സന്ദേശവുമായി പാരഡൈസ് 2024 മാരത്തണ്‍ മത്സരം നടന്നു.

 


വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാ പൂഞ്ചിറയുടെ വികസന സന്ദേശവുമായി പാരഡൈസ് 2024 മാരത്തണ്‍ മത്സരം നടന്നു.  മേലുകാവ് CSI ക്രൈസ്റ്റ് കത്തീഡ്രലിന്റെയും പൗരസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍  മേലുകാവ് കാഞ്ഞിരംകവലയില്‍ നിന്നും ഇലവീഴാപൂഞ്ചിറ വരെയാണ് മാരത്തണ്‍ മത്സരം നടന്നത്. മേലുകാവ്, മൂന്നിലവ്, മുട്ടം ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളിച്ച് നടത്തിയ മാരത്തണ്‍ മത്സരം  രാവിലെ 9 ന് ആരംഭിച്ചു. മേലുകാവ്മറ്റം സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് കാരാംവേലില്‍ ഉദ്ഘാടനം ചെയ്തു. ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ജില്ലാ ഓഫീസര്‍ ഗിരീഷ് മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തു. സമ്മേളനത്തില്‍ മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി കെ.ജെ. ജേക്കബ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്, P.S ഷാജി പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments