Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് മേരീസ് ഗേള്‍സ് എച്ച് എസ്എസില്‍ സ്‌പോട്‌സ് ദിന ആഘോഷം നടന്നു

 


പാലാ സെന്റ് മേരീസ് ഗേള്‍സ് എച്ച് എസ്എസ് സ്‌പോട്‌സ് ദിന ആഘോഷം   പാലാ മുനിസിപ്പല്‍ സ്‌റേറഡിയത്തില്‍ നടന്നു.  സെന്റ് മേരീസ് സ്‌കൂളിലെ 900 ഓളം  പെണ്‍കുട്ടികളാണ് കായിക മത്സരങ്ങളില്‍  പങ്കെടുത്തത്. നാല് ഗ്രൂപ്പുകളായാണ് വിദ്യാര്‍ത്ഥിനികള്‍ മത്സരത്തില്‍ പങ്കെടുത്തത്. നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. ട്രാഫിക് എസ് ഐ സുരേഷ് ബി സല്യൂട്ട് സ്വീകരിച്ചു. സിസ്റ്റര്‍ ലിസ്സി കെ ജോസഫ്, റ്റി.സി തങ്കച്ചന്‍, കൗണ്‍സിലര്‍ ബിജി ജോജോ, ബിന്‍സി കെ തോമസ്, തങ്കച്ചന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റും എയറോബിക് ഡാന്‍സ് ഷോയും ദീപശിഖാ പ്രയാണവും കായികമേളയോടനുബന്ധിച്ച് നടന്നു.



Post a Comment

0 Comments