Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.



അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് പൊളിറ്റിക്‌സ് വിഭാഗം സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ പ്രമുഖ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തകനും മാന്നാനം കെ.ഇ കോളേജിലെ അദ്ധ്യാപകനുമായ ഡോ വിനു ജെ ജോര്‍ജ് പ്രഭാഷണം നടത്തി. പാരിസ്ഥിതിക സംരക്ഷണത്തിലൂടെ മാത്രമേ മനുഷ്യന്റെ അതിജീവനം സാധ്യമാകുകയുള്ളുവെന്നും പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം ഉണ്ടാവേണ്ട ചിന്തയല്ല പ്രകൃതി സംരക്ഷണമെന്നും  ഡോ.വിനു ജെ ജോര്‍ജ് പറഞ്ഞു. പ്രകൃതി - മനുഷ്യ സമന്വയം, ദുരന്തങ്ങളും സംരക്ഷണവും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം സംഘടിപ്പിച്ചത്. കോളേജ് ബര്‍സാര്‍ ഫാ ബിജു കുന്നക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ ജിലു ആനി ജോണ്‍, പൊളിറ്റിക്ക്‌സ് വിഭാഗം മേധാവി ഡോ തോമസ് മാത്യു,  പൊളിറ്റിക്‌സ് വിഭാഗം അധ്യാപകന്‍ സിറിള്‍ സൈമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

0 Comments