Breaking...

9/recent/ticker-posts

Header Ads Widget

ആം ആദ്മി പാര്‍ട്ടി കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനു മുന്നിലേക്ക് പ്രകടനവും പ്രതിഷേധ ധര്‍ണ്ണയും നടത്തി.

 


ആം ആദ്മി പാര്‍ട്ടി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനു മുന്നിലേക്ക് പ്രകടനവും പ്രതിഷേധ ധര്‍ണ്ണയും നടത്തി. മെഡിക്കല്‍ കോളേജ് വികസന സമിതി ഐസിയു വെന്റിലേറ്റര്‍ ചാര്‍ജുകളില്‍ ഏര്‍പ്പെടുത്തിയ വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം. ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട്  അഭിലാഷ് കുര്യന്‍ പ്ലാമ്പറമ്പില്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഐസിയുവിന്  500 രൂപയും വെന്റിലേററ്ററിന് 750 രൂപയും പ്രതിദിന വാടക നടപ്പിലാക്കിയത് അങ്ങേയറ്റം അപലപനീയമാണെന്നും ആശുപത്രി വികസന സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ വികസന സമിതിയിലെ അംഗത്വം രാജിവച്ചുകൊണ്ട് സമര രംഗത്ത് ഇറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

                                                     

ആം ആദ്മി പാര്‍ട്ടി മുന്‍ ജില്ലാ കണ്‍വീനര്‍ അഡ്വക്കേറ്റ് ഉബൈദത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍  സണ്ണി കെ.സി, നിയോജക മണ്ഡലം സെക്രട്ടറി സജി ഇരുപ്പുമല,ജില്ലാ കൗണ്‍സില്‍ അംഗം  ചാക്കോ പയ്യനാടന്‍, വനിതാ വിഭാഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഫാത്തിമ, നിയോജകമണ്ഡലം ഭാരവാഹികളായ  ജോയി ചാക്കോമുട്ടത്തുപ്പറമ്പില്‍, പി.ജെ ജോസഫ്, തോമസ് എം.വി, ആം ആദ്മി പ്രചാരക സംഘം സെക്രട്ടറി ജോസഫ് സെബാസ്റ്റ്യന്‍, എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments