കുറുപ്പന്തറ സെന്റ് സേവിയേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആര്‍ദ്രം ദ്വിദിന സഹവാസ ക്യാമ്പ് നടന്നു. വനിത ശിശുക്ഷേമ വകുപ്പിനോട് സഹകരിച്ച് സമം ശ്രേഷ്ഠം പ്രോഗ്രാമിന്റെ ഭാഗമായി സമത്വ ജ്വാല തെളിയിക്കല്‍, ജെന്‍ഡര്‍ പാര്‍ലമെന്റ്, ഓള്‍ഡേജ് ഹോം സന്ദര്‍ശനം, കുട്ടികളുടെ കള്‍ച്ചറല്‍ പരിപാടികള്‍, ലൈഫ് സ്‌കില്‍ സെഷന്‍സ് എന്നീ പ്രോഗ്രാമുകളാണ് ക്യാമ്പിനോടനുബന്ധിച്ച് നടന്നത്.
പ്രിന്‍സിപ്പല്‍ അനൂപ് കെ സെബാസ്റ്റ്യന്‍, പ്രോഗ്രാം ഓഫീസര്‍ സോജന്‍ കെ ജെ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ജെറിന്‍ ജോസ്, പിടിഎ പ്രസിഡന്റ് ഷാജി കടന്നകരിയില്‍, വാര്‍ഡ് മെമ്പര്‍ ആന്‍സി സിബി, അദ്ധ്യാപകരായ ടോം കെ മാത്യു, അനില്‍ മാനുവല്‍, ബിജോയി ജോസഫ്, നിതിന്‍ ജേക്കബ്, ഡിനി സെബാസ്റ്റ്യന്‍ ആതിര വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments