Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം നഗരമധ്യത്തില്‍ വാഹനാപകടം

 


കോട്ടയം നഗരമധ്യത്തില്‍ ടിബി റോഡില്‍ വാഹനാപകടം. ബസ്സിടിച്ച്  സ്‌കൂട്ടര്‍ റോഡില്‍ മറിഞ്ഞു  വീണു. സ്‌കൂട്ടര്‍ യാത്രക്കാര്‍ മരിച്ചതായി സംശയിച്ച് ബസ് ഉപേക്ഷിച്ച് ഡ്രൈവറും ജീവനക്കാരും ഓടിരക്ഷപെട്ടു. അപകടത്തെ തുടര്‍ന്ന് നഗരമധ്യത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു . വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.  ടിബി റോഡില്‍ തിരുനക്കര മൈതാനത്തിനു സമീപമായിരുന്നു അപകടം. കോട്ടയം കല്ലറ ഇടയാഴം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് തോമസ് ബസാണ് അപകടത്തില്‍പ്പെട്ടത്. തിരുനക്ക മൈതാനം ഭാഗത്തേക്ക് തിരിയുകയായിരുന്ന ബസിടിച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡില്‍ വീണത്.  ബസിന്റെ ചക്രങ്ങള്‍ ഇയാളുടെ ശരീരത്തില്‍ കയറിയതായി സംശയിച്ചാണ് ജീവനക്കാര്‍ ഓടിരക്ഷപെട്ടത് . പൊലീസ് എത്തിയാണ് വാഹനം നടുറോഡില്‍ നിന്നും നീക്കിയത്.




Post a Comment

0 Comments