ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു. മേരിഗിരി, തറപ്പേല്‍ കടവ്, ഭരണങ്ങാനം, ഇടപ്പാടി, അയ്യമ്പാറ, ഉള്ളനാട്, കിഴപറയാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപകമായത്. കപ്പ, വാഴ, കമുക്, , പച്ചക്കറികള്‍ തുടങ്ങിയ കൃഷികള്‍ ഒച്ചുകള്‍ തിന്നു നശിപ്പിക്കുകയാണd. തെങ്ങിന്റെ ഓലകളും കൂമ്പും നശിപ്പിക്കുന്നു. ഉപ്പ് വിതറി ഒച്ചിനെ നശിപ്പിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നുണ്ട്. വളര്‍ച്ച എത്തിയ ഒച്ചിന് 300 ഗ്രാം വരെ ഭാരവും വലിയ തവളയുടെ വലുപ്പവും കാണുന്നുണ്ട്. മീനച്ചിലാറിനോടു ചേര്‍ന്നുള്ള പുരയിടങ്ങളിലാണ് ആദ്യം ഒച്ചിനെ കണ്ടു തുടങ്ങിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മറ്റു പുരയിടങ്ങളിലേക്ക് വ്യാപി ക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് അറവക്കുളം വാര്‍ഡ് മെംബര്‍ റെജി വടക്കേമേച്ചേരി കലക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ജനപ്രതിനിധികളും ആരോഗ്യവകുപ്പുദ്യോഗസ്ഥരും പങ്കെടുത്ത യോഗം പഞ്ചായത്ത് ഹാളില്‍ നടന്നത്. 5 ആഴ്ച കൊണ്ട് ഒച്ചുകളെ നശിപ്പിക്കാനുള്ള പദ്ധതിക്കു രൂപം നല്‍കി.
കെണി ഒരുക്കുന്നതിനും കെണിയില്‍ വീണ് ചത്ത ഒച്ചിനെ കുഴിച്ചു മൂടുന്നതിനും തീരുമാനമെടുത്തു. ഇതു സംബന്ധിച്ച് വാര്‍ഡുതലത്തില്‍ ആദ്യ യോഗം വെട്ടുകല്ലേല്‍ ആലീസിന്റെ ഭവനത്തില്‍ നടന്നു. ഒച്ചുകളെ നശിപ്പിക്കേണ്ട രീതി കൃഷി ഓഫീസര്‍ അവതരിപ്പിച്ചു. പപ്പായയുടെയോ കാബേജിന്റെയോ ഇല എടുത്ത് ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ച് നനഞ്ഞ ചാക്കിലോ ബെഡ്ഷീറ്റിലോ ഇട്ട് കെണിയൊരുക്കി പിടിക്കുന്ന ഒച്ചുകളെ ഉപ്പുവെളളത്തിലിട്ട് നശിപ്പിക്കാം. അര കിലോ ഗോതമ്പ് പൊടി, കാല്‍ക്കിലോ ശര്‍ക്കര, 25 ഗ്രാം ഈസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ ചേര്‍ത്ത് ഇളക്കി ചെറുതായി നനച്ച് തയ്യാറാക്കുന്ന മിശ്രിതം ഒച്ചുകളെ നശിപ്പിക്കും.. ആലോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റെജി വടക്കേമേച്ചേരി, ജോസുകുട്ടി അമ്പലമറ്റം, കൃഷി ഓഫീസര്‍ സലിന്‍ ഉദ്യോഗസ്ഥരായ അനില്‍ ആല്‍ഫിയ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
0 Comments