Breaking...

9/recent/ticker-posts

Header Ads Widget

അകലക്കുന്നത്ത് കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മികച്ച കര്‍ഷകരെ ആദരിച്ചു.

 


അകലക്കുന്നത്ത് കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി  മികച്ച കര്‍ഷകരെ ആദരിച്ചു. അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസനസമിതിയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് കര്‍ഷക ദിനാചരണം നടത്തിയത്. ദിനാചരണത്തിന്റെ ഭാഗമായി അകലക്കുന്നം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും പുതുപ്പള്ളി എംഎല്‍എ അഡ്വ.ചാണ്ടി ഉമ്മന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു.കൃഷി ഓഫീസര്‍ ഡോ. രേവതി ചന്ദ്രന്‍ , അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രാജേഷ്, പാമ്പാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ലെന്‍സി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം, ബ്ലോക്ക് പഞ്ചായത്ത് വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബെറ്റി റോയി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീലത ജയന്‍,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജേക്കബ്ബ് തോമസ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ബാബു,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അശോശ് കുമാര്‍ പൂതമന,മുന്‍ വൈസ് പ്രസിഡന്റുമാരായ ബെന്നി വടക്കേടം, രാജശേഖരന്‍നായര്‍,മുന്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ടെസ്സി രാജു,ജില്ലാ കാര്‍ഷിക വികസനസമിതി അംഗം അഡ്വ.പ്രദീപ് കുമാര്‍ റ്റി.പി, പഞ്ചായത്ത് കാര്‍ഷിക വികസനസമിതി അംഗങ്ങളായ കുര്യന്‍ പി.ജെ, എം.എ ബേബി,സമ്മിശ്ര കര്‍ഷകന്‍ രാജുമോന്‍ രാജു,പറഞ്ഞാട്ട്,പഞ്ചായത്ത് മെമ്പര്‍മാരായ സീമപ്രകാശ്,സിജി സണ്ണി, ജോര്‍ജ്ജ് തോമസ്, ഷാന്റി ബാബു,കെ.കെ രഘു, ജീന ജോയി  തുടങ്ങിയവര്‍ സംസാരിച്ചു.പഞ്ചായത്തിലെ വിവിധ കര്‍ഷക വിഭാഗങ്ങളില്‍ നിന്നായി പത്തോളം കര്‍ഷകരേയും, ഡോക്ടറേറ്റ് നേടിയ കൃഷി ഓഫീസര്‍ രേവതി ചന്ദ്രനേയും എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു.പഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എല്‍.ആര്‍ പി ഹരികുമാര്‍ മറ്റക്കര,പഞ്ചായത്ത് സിആര്‍പി  പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍പെക്ടര്‍ സനല്‍ സാം തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി. ദിനാചരണത്തിന്റെ ഭാഗമായി  മറ്റക്കര ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി.




Post a Comment

0 Comments