Breaking...

9/recent/ticker-posts

Header Ads Widget

ഫസ്റ്റ് എയ്ഡ് ബോധവല്‍ക്കരണ ക്ലാസ് നടന്നു.

 


പാലാ  അല്‍ഫോന്‍സാ കോളേജില്‍  യൂത്ത് എമ്പവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോധവല്‍ക്കരണ ക്ലാസ് നടന്നു.കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെട്ട ലയണ്‍സ് ഡിസ്ട്രിക്ട് 318Bയുടെ യൂത്ത് എമ്പവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയണ്‍സ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെ നേതൃത്വത്തിലാണ്  ഫസ്റ്റ് എയ്ഡ് ബോധവല്‍ക്കരണ ക്ലാസ്സ്  സംഘടിപ്പിച്ചത്.    അല്‍ഫോന്‍സാ കോളേജ് എന്‍എസ്എസ്  പ്രോഗ്രാം  ഓഫീസറായ  Sr. ജെമി എബ്രഹാത്തിന്റെ അധ്യക്ഷതയില്‍  ലയണ്‍സ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ലയണ്‍ സിബി മാത്യു പ്ലാത്തോട്ടം   ഉദ്ഘാടനം ചെയ്തു.   മാഞ്ഞൂര്‍  ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലയണ്‍ നിഖില്‍ ഷാജു മുഖ്യപ്രഭാഷണം നടത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോക്ടര്‍ റോസ്‌മേരി ഫിലിപ്പും, മാഞ്ഞൂര്‍ ലയണ്‍സ് ക്ലബ് ട്രഷറര്‍ ലയണ്‍ ജേക്കബ് ജോയിയും ആശംസകള്‍ അറിയിച്ചു. സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍  സിന്ധു പി നാരായണന്‍, ഫസ്റ്റ് എയ്ഡ് ബോധവല്‍ക്കരണ ക്ലാസും ഫസ്റ്റ് എയ്ഡ്  ട്രെയിനിങ്ങും നടത്തി




Post a Comment

0 Comments