ആണ്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിനു മുന്നിലെ പഞ്ചായത്ത് റോഡ് ഇന്റര്‍ലോക്ക് കട്ടകള്‍ വിരിച്ച് മനോഹരമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പഞ്ചായത്തിലെ 6, 7 വാര്‍ഡുകള്‍ അതിരിടുന്ന കോഴിക്കൊമ്പ് പടിഞ്ഞാറ്റിന്‍കര റോഡിലെ ആണ്ടൂര്‍ ക്ഷേത്രത്തിനു മുന്‍വശം കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5 ലക്ഷം രൂപ റോഡ് നിര്‍മ്മാണത്തിനായി നീക്കിവെക്കുകയും റോഡിന്റെ 90% പണികള്‍ പൂര്‍ത്തിയാക്കി ടാറിങ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആണ്ടൂര്‍ അമ്പലത്തിന്റെ സമീപം തുടര്‍ച്ചയായി വെള്ളക്കെട്ട് ഉണ്ടാകുന്നതിനാല്‍ 60 മീറ്റര്‍ ദൂരത്തില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകുവാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഉഷ രാജു പറഞ്ഞു. കാലാവസ്ഥ അനുകൂലമായതിനാല്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകുന്ന പണികള്‍ വളരെ വേഗത്തില്‍ നടന്നു വരികയാണെന്ന് വൈസ് പ്രസിഡന്റ് ഉഷാ രാജുവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല ദിവാകരനും പറഞ്ഞു.
0 Comments