Breaking...

9/recent/ticker-posts

Header Ads Widget

ആറുമാനൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കാര്‍ഷിക ഉത്സവവും സസ്യപ്രദര്‍ശനവും


ആറുമാനൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍  കാര്‍ഷിക ഉത്സവവും സസ്യപ്രദര്‍ശനവും നാടന്‍ ഭക്ഷ്യമേളയും നടത്തി. വിവിധ ക്ലാസുകളിലെ പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്  നടത്തിയ പ്രദര്‍ശനത്തില്‍  കാര്‍ഷിക വിഭവങ്ങളും ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സസ്യങ്ങളുടെ പ്രദര്‍ശനവും നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷ്യമേളയും ഏറെ പുതുമയുള്ളതായിരുന്നു. മാറുന്ന കാലഘട്ടത്തില്‍ കാര്‍ഷികവിളകളെയും വിവിധ സസ്യങ്ങളെയും  തിരിച്ചറിയുന്നതിനും നാടന്‍ ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും പ്രദര്‍ശനം സഹായകരമായി. പരിപാടികള്‍ക്ക് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  സജിനിമോള്‍ ജി, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments