വയനാട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് അതിരമ്പുഴ സെന്റ് മേരിസ് എല്‍.പി സ്‌കൂളിലെ അധ്യാപകരും കുട്ടികളും ചേര്‍ന്ന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അല്‍ഫോന്‍സാ മാത്യു ദീപാര്‍ച്ചന നടത്തി. സിസ്റ്റര്‍ അമല മഠത്തിക്കളം അനുശോചനം രേഖപ്പെടുത്തി. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട്, തങ്ങള്‍ക്കുള്ള ഭൂപ്രദേശങ്ങളും സമ്പാദ്യവും നഷ്ടപ്പെട്ട് ആരോരുമില്ലാതെ കഷ്ടപ്പെടുന്നവരെ അനുസ്മരിച്ചുകൊണ്ട് സെന്റ്. മേരീസ് എല്‍.പി സ്‌കൂളിലെ കുരുന്നുകളും ദീപം കൊളുത്തി അനുശോചനത്തില്‍ പങ്കുചേര്‍ന്നു.
0 Comments