Breaking...

9/recent/ticker-posts

Header Ads Widget

ബെസിക് ഇ ലേണിങ് ഫോര്‍ പേരന്റ്‌സ് പരിശീലന പരിപാടി

 


മാതാപിതാക്കള്‍ക്ക് വിവിധ ഓണ്‍ലൈന്‍ സേവനങ്ങളെ കുറിച്ച് അറിവ് പകര്‍ന്നു കൊടുക്കുന്നതിനായി വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് കുട്ടികളുടെ നേതൃത്വത്തില്‍ ബെസിക് ഇ ലേണിങ് ഫോര്‍ പേരന്റ്‌സ് പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. കോട്ടയം ജില്ല കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ അനൂപ് ജി നായര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണ്‍ വഴി ചെയ്യാവുന്ന വിവിധ കാര്യങ്ങള്‍ക്കായി പല ഓഫീസുകളും കമ്പ്യൂട്ടര്‍ സെന്ററുകളുമൊക്കെ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കുന്നതിന് ഈ ട്രെയിനിങ് പ്രോഗ്രാമിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഹെഡ്മിസ്ടസ് സി. റ്റെസ്സ്  ലിറ്റില്‍ കൈറ്റ്‌സ് ലീഡര്‍ ജിസാ എലിസബത്ത് ജിജോ  '.. കൈറ്റ് മാസ്റ്റര്‍ മനു കെ ജോസ്, കൈറ്റ് മിസ്ട്രസ് ജൂലിയ അഗസ്റ്റിന്‍, ജോസഫ് കെ വി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments