ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ ഒരുപാട് സന്തോഷമെന്ന് WCC സ്ഥാപക അംഗം ബീന പോള്‍. ഇത്രയും തുറന്നു പറച്ചിലുകള്‍ ഉണ്ടായിട്ടും ഫലമുണ്ടാകില്ല എന്ന് വിചാരിക്കുമ്പോള്‍ വിഷമമു ണ്ടെന്നും അവര്‍ പറഞ്ഞു. ഇനി വേണ്ടത് കണ്ടെത്തലുകളില്‍ നടപടിയാണ്. സൈലന്‍സ് മാറി കിട്ടുകയും സത്യം പുറത്ത് വരുകയും ചെയ്‌പ്പോള്‍ മാറ്റം എങ്ങനെ വരുത്തണം എന്നതാണ് ചിന്തിക്കേണ്ടത്. ഗവണ്‍ മെന്റ് ഇന്‍ഡസ്ട്രിക്ക് ഒപ്പം നിന്ന് എവിടെയാണ് പ്രശ്‌നം എന്നറിഞ്ഞ് സിസ്റ്റമാറ്റിക് ആയി മാറ്റം വരുത്തണം. നിയമനടപടികള്‍ സംബന്ധിച്ച് വനിതാ കമ്മീഷന്‍ പോലെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാണ് തീരുമാനം എടുക്കേണ്ടത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി നില്‍ക്കാന്‍ പറ്റണമെന്നും അവര്‍ കോട്ടയത്ത് പ്രതികരിച്ചു.
0 Comments