സൈന്‍ സൊസൈറ്റിയുടെയും, മീനച്ചില്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കും യുവതീ യുവാക്കള്‍ക്കും സബ്സിഡി നിരക്കില്‍ ലാപ്ടോപ്പുകള് വിതരണം ചെയ്തു. പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തില്‍ നടന്ന യോഗം ബിജെപി മധ്യമേഖലാ പ്രസിഡന്റും റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പറുമായ N ഹരി ഉദ്ഘാടനം ചെയ്തു. BJP തലപ്പലം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും പഞ്ചായത്തംഗവുമായ സുരേഷ് P.K അധ്യക്ഷനായിരുന്നു. സൈന്‍ സൊസൈറ്റി ഡയറക്ടര്‍ ക്യാപ്റ്റന്‍ വിനോദ്കുമാര്‍ ആമുഖ പ്രസംഗം നടത്തി. മീനച്ചില്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റും തലപ്പലം ഗ്രാമപഞ്ചായത്ത് മെമ്പറുമായ സതീഷ് തലപ്പലം സ്വാഗതമാശംസിച്ചു. കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്മിതാ വിനോദ് , മുരളി നീലൂര്‍ , അനീഷ് കിഴപറയാര്, സജീവ് കെ.കെ മൂന്നിലവ്, അഡ്വക്കേറ്റ് മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments