Breaking...

9/recent/ticker-posts

Header Ads Widget

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കായുള്ള മുന്നൊരുക്കയോഗം ചേര്‍ന്നു

 


ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സമുചിതമായി ആചരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍  ആരംഭിച്ചു .  കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി.സാമുവല്‍ അധ്യക്ഷനായിരുന്നു. പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന സ്വാതന്ത്ര്യദിനപരേഡില്‍ 22 പ്ലാറ്റൂണുകള്‍ പങ്കെടുക്കും. പോലീസിന്റെ മൂന്നു പ്ലാറ്റൂണുകളും എക്‌സൈസ്, ഫോറസ്റ്റ് എന്നിവരുടെ ഓരോ പ്ലാറ്റൂണുകളും പരേഡില്‍ പങ്കെടുക്കും.  എന്‍.സി.സി.യുടെ ആറു പ്ലാറ്റൂണുകള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മൂന്നു പ്ലാറ്റൂണുകള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ നാലു പ്ലാറ്റൂണുകള്‍, ജൂനിയര്‍ റെഡ്‌ക്രോഡിന്റെ രണ്ടു പ്ലാറ്റൂണുകള്‍ എന്നിവയ്‌ക്കൊപ്പം രണ്ടു ബാന്‍ഡ് പ്ലാറ്റൂണുകളും ഉണ്ടാകും. ഓഗസ്റ്റ് 11, 12, 13 തിയതികളില്‍ പരേഡ് റിഹേഴ്‌സല്‍ നടക്കും. കളക്ട്രേറ്റ് വിപഞ്ചിക ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ്് കളക്ടര്‍ ഡി. രഞ്ജിത്ത്, പാലാ ആര്‍.ഡി.ഒ: കെ.പി. ദീപ, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. ശ്രീലേഖ, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍,  തദ്ദേശ സ്വയംഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശ്രീകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍, ജില്ലാ സപ്‌ളൈ ഓഫീസര്‍ സ്മിതാ ജോര്‍ജ്, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ജോസ് അഗസ്റ്റിന്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എ.ജെ. തോമസ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സജി മാര്‍ക്കോസ്, കോട്ടയം തഹസീല്‍ദാര്‍ കെ.എസ്. സതീശന്‍, പൊതുമരാമത്ത് ഇലക്ട്രോണിക് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ മാത്യൂ ജോണ്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ ട്രെയിനിങ് കമ്മിഷണര്‍ റോയി പി. ജോര്‍ജ്് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments