Breaking...

9/recent/ticker-posts

Header Ads Widget

വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 


വയോധികയെ  കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശികളായ മുരുകേശ് ആര്‍ (21), അംബിക ചന്ദ്രശേഖര്‍ (40), രാജി രമേഷ് (39) എന്നിവരെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂവരും ചേര്‍ന്ന് ഇവരുടെ ബന്ധുവായ ചിറക്കടവ് സ്വദേശിനിയായ വയോധികയുടെ വീട്ടില്‍ താമസിക്കാന്‍ എത്തുകയും, ഇവിടെവച്ച് വൃദ്ധയുടെ കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കൈക്കലാക്കി  വൃദ്ധയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷത്തി നാലായിരം രൂപ തമിഴ്‌നാട്ടിലുള്ള ഇവരുടെ അക്കൗണ്ടിലോട്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. 



കൂടാതെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 36,000 രൂപയും, മൊബൈല്‍ ഫോണും  മോഷ്ടിച്ചുകൊണ്ട്  പോവുകയുമായിരുന്നു. തുടര്‍ന്ന് വയോധിക രണ്ടാഴ്ചയ്ക്കുശേഷം തന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ എ.റ്റി.എമ്മില്‍ എത്തുകയും എന്നാല്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായി  അറിഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ വയോധികയുടെ  അക്കൗണ്ടിലെ പണം കാഞ്ചീപുരത്തുള്ള ബാങ്കിലെ പ്രതികളുടെ  അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൂവരെയും പിടികൂടുകയുമായിരുന്നു. പൊന്‍കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഓ ദിലീഷ് ടി, എസ്.ഐ മാരായ ഹരിഹരകുമാര്‍ നായര്‍, ബിജു എം.ജി, മനോജ് കെ.ജി, എ.എസ്.ഐ ഷീനാ മാത്യു, സി.പി.ഓ കിരണ്‍.എസ്.കര്‍ത്താ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments