Breaking...

9/recent/ticker-posts

Header Ads Widget

അഖില്‍ സി വര്‍ഗീസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

 


കോട്ടയം നഗരസഭയുടെ പെന്‍ഷന്‍ അക്കൗണ്ടില്‍നിന്ന് മൂന്ന് കോടി രൂപ തട്ടിയ സംഭവത്തിലെ പ്രതി കൊല്ലം മങ്ങാട് ആന്‍സി ഭവനില്‍ അഖില്‍ സി വര്‍ഗീസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടറുടേതാണ് നടപടി. സാമ്പത്തിക ക്രമക്കേട് നടന്നതായും വിഷയത്തില്‍ അഖില്‍ സി വര്‍ഗിസിന് പങ്കുള്ളതായും പ്രഥമദൃഷ്യാ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.  അഖില്‍ സി വര്‍ഗീസ് ആഗസ്റ്റ് ആറു മുതല്‍  ജോലിക്ക് ഹാജരാകുന്നില്ലെന്ന് വൈക്കം നഗരസഭ സെക്രട്ടറിയും റിപ്പോര്‍ട്ട്ചെയ്തിട്ടുണ്ട്.




Post a Comment

0 Comments