Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി ഹൗസിംഗ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നേതൃത്വത്തിലുള്ള മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

 


കടുത്തുരുത്തി ഹൗസിംഗ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നേതൃത്വത്തിലുള്ള മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 11 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മികച്ച ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ്. പാനലിലെ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. നിലവില്‍ യു.ഡി.എഫ്. മുന്നണിയാണ് സൊസൈറ്റി ഭരിക്കുന്നത്. ആന്റണി അഗസ്റ്റിന്‍, കെ.ജെ. ജോജോ, ജോസ് വഞ്ചിപ്പുര, തോമസ് മുണ്ടുവേലി, ടി.എസ്. ബാബു, ലൈസമ്മ തോമസ്, ഷീജ ജോണ്‍സണ്‍, എന്‍.കെ. സന്തോഷ്, കെ.എം. ജിതു കരിമാടത്ത്, ടി.എന്‍. നിമ്മിമോള്‍, ചെറിയാന്‍ കെ.ജോസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.




Post a Comment

0 Comments