Breaking...

9/recent/ticker-posts

Header Ads Widget

ടാറിംങിലെ വിള്ളല്‍ രൂപപ്പെട്ടത് പരിഹരിക്കാന്‍ ബിഎം-ബിസി നിലവാരത്തില്‍ ടാറിംഗിന് നടപടികളായി

 


കോട്ടയം കുമളി ദേശീയപാതയില്‍ മണര്‍കാട് ഐരാറ്റുനടയില്‍ പാടശേഖരത്തോട് ചേര്‍ന്നുള്ള റോഡ് ഇരുന്നു പോയതിനെ തുടര്‍ന്ന് ടാറിംങിലെ വിള്ളല്‍ രൂപപ്പെട്ടത് പരിഹരിക്കാന്‍ ബിഎം-ബിസി നിലവാരത്തില്‍ ടാറിംഗിന്  നടപടികളായി. രണ്ടാഴ്ച മുമ്പ് ബൈക്ക് യാത്രികന്‍ ടാറിങ്ങിന്റെ കട്ടിംഗ് ഭാഗത്ത് നിന്നും തെന്നി വീണ് പരിക്കേറ്റ സംഭവത്തെ തുടര്‍ന്നാണ് ഈ ഭാഗത്തെ നവീകരണം ആധുനിക നിലവാരത്തില്‍ നടത്തുവാന്‍ തീരുമാനിച്ചത്. മണര്‍കാട് പള്ളി പെരുന്നാളിന്റെ  തിരക്കുകള്‍ കൂടി പരിഗണിച്ചുകൊണ്ട് അടിയന്തരമായി നവീകരണം നടത്തുമെന്നും ദേശീയപാത അധികൃതര്‍  പറഞ്ഞു. എല്ലാ വര്‍ഷവും നടത്തുന്ന ഷോര്‍ട് ടൈം മെയിന്റനന്‍സ് കോണ്‍ട്രാക്ട് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയാണ്  നവീകരണം നടത്തുന്നത്. 2019 ല്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്നാണ് ദേശീയപാത 183 കോട്ടയം മണര്‍കാടിന് സമീപം ഐരാറ്റുനട ഭാഗത്തെ റോഡില്‍ ഇരുവശവും ഇടിഞ്ഞു തുടങ്ങിയത്. പിന്നീട് ഉണ്ടായ കനത്ത മഴയില്‍ റോഡിന്റെ ടാറിങ് അടക്കം വിള്ളല്‍ ഉണ്ടായി . കഴിഞ്ഞവര്‍ഷം പാടശേഖരത്തോട് ചേര്‍ന്ന് സംരക്ഷണഭിത്തി കെട്ടി റോഡ് ഇടിയുന്നത് ഒഴിവാക്കിയിരുന്നു. എന്നാല്‍ റോഡ് ആധുനിക നിലവാരത്തില്‍ നവീകരിക്കാത്തതാണ് വീണ്ടും റോഡ് താഴ്ന്ന് ടാറിങ്ങിന് വിള്ളല്‍ ഉണ്ടാകാന്‍ കാരണമായത്.




Post a Comment

0 Comments