കൂട്ടു കൃഷിയിലുടെ മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകര്‍ക്ക് ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആദരവ്. കര്‍ഷക ദിനത്തിന്റെ ഭാഗമായിട്ടാണ് കൂട്ടുകൃഷി ചെയ്യുന്ന ചെമ്മലമറ്റം സ്വദേശികളായ റ്റോമി പൊരിയത്ത് - സജി മുകളേല്‍ - ജോസ് വെള്ളുകുന്നേല്‍ എന്നിവരെ വിദ്യാര്‍ത്ഥികള്‍ ആദരിച്ചത് . കൃഷിസ്ഥലങ്ങള്‍ പാട്ടത്തിന് എടുത്ത് വിവിധ പഞ്ചായത്തുകളില്‍ കപ്പ, ചേന മഞ്ഞള്‍ വാഴ തുടങ്ങി നിരവധി കൃഷികളാണ് ഈ കര്‍ഷകര്‍ നടത്തുന്നത്. വിവിധ കൃഷി രീതികളെ കുറിച്ച് കര്‍ഷകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. ഹെഡ്മാസ്റ്റര്‍ ജോബെറ്റ് തോമസ് കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. അധ്യാപകരായ അജു ജോര്‍ജ്, ജോര്‍ജ് സി തോമസ്,ജിജി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments