Breaking...

9/recent/ticker-posts

Header Ads Widget

യുവതിയെ കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കി

 


ചെമ്പ്  സ്വദേശിനിയായ  യുവതിയെ കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കി. ചെമ്പ് ബ്രഹ്‌മമംഗലം മണിയന്‍കുന്ന് ഭാഗത്ത് മണിയന്‍കുന്നേല്‍ വീട്ടില്‍ അഞ്ജന ആര്‍.പണിക്കര്‍ എന്നയാളെയാണ്  കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്നും ഒന്‍പത് മാസത്തേക്ക് നാടുകടത്തിയത്. ഇവര്‍ക്ക് തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, മൂവാറ്റുപുഴ,കോടനാട്, ആലപ്പുഴ ജില്ലയിലെ എടത്വ, പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂര്‍, ഇടുക്കി ജില്ലയിലെ കരിങ്കുന്നം, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍  ആളുകള്‍ക്ക് വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.




Post a Comment

0 Comments