ആണ്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷേത്ര മേല്‍ശാന്തി മോഹനന് നമ്പൂതിരി ഭദ്രദീപം പ്രകാശിപ്പിച്ചു. ധ്വജപ്രതിഷ്ഠ നിധിയിലേക്ക് ഡി ഹോം ഉടമ നിധിന് ആദ്യ സംഭാവന നല്കി. ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠ ചുറ്റമ്പല നവീകരണം, ആനക്കൊട്ടില്‍ നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അടുത്ത 7 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തികരിക്കുന്നത്. ധ്വജപ്രതിഷ്ഠ സമിതി ഭാരവാഹികള്‍, ദേവസ്വം കമ്മിറ്റി ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍ ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
0 Comments