ബ്രിട്ടണില്‍ കോട്ടയം പനച്ചിക്കാട് സ്വദേശിനിയായ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിനു സമീപം വലിയ പറമ്പില്‍ അനില്‍ ചെറിയാന്റെ ഭാര്യ സോണിയ സാറ ഐപ്പാണ് മരിച്ചത്. 38 വയസായിരുന്നു. ഞായറാഴ്ച ഇന്ത്യന്‍ സമയം നാലരയോടെ മരിച്ചത്. കോട്ടയം പാക്കില്‍ സ്വദേശിനിയായ സോണിയ റെസ്സിച്ചിയിലെ അലക്‌സാണ്ട്രാ ഹോസ്പിറ്റലിലെ നേഴ്‌സായിരുന്നു. കാലിലെ സര്‍ജറിയുമായി ബന്ധപ്പെട്ട് 10 ദിവസത്തോളം നാട്ടില്‍ എത്തിയിരുന്നു. ഇതിനുശേഷം പത്തു ദിവസം മുന്‍പാണ് UK യിലേക്ക് മടങ്ങിയെത്തിയത്. വീട്ടില്‍ കുഴഞ്ഞു വീണ സോണിയയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
0 Comments