Breaking...

9/recent/ticker-posts

Header Ads Widget

ചികിത്സാസഹായത്തിനായി നാടൊരുമിക്കുന്നു.

 


ഹൃദയസംബന്ധമായ ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന് ചികിത്സാസഹായത്തിനായി നാടൊരുമിക്കുന്നു. ഞീഴൂര്‍ പഞ്ചായത്തിലെ തിരുവമ്പാടി പ്രാക്കുഴിയില്‍ വിനോദ് എന്ന 45 കാരനാണ് കാരിത്താസ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ Icu വില്‍ എഗ്മോ മെഷീന്റെ സഹായത്തോടെ ജീവന്‍ നിലനിത്തുന്നത്. പത്തുലക്ഷത്തോളം രൂപ ഇതുവരെ ചികിത്സയ്ക്ക്  ചെലവായിട്ടുണ്ട്. മരുന്നുകള്‍ ഫലപ്രദമായില്ലെങ്കില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭാര്യയും രണ്ടു കുട്ടികളുമുള്ള കുടുംബം ചികിത്സയ്കായി പണമില്ലാതെ ദുരിതത്തിലാണ്. സുമനസ്സുകളുടെ സഹായം മാത്രമാണ് ഇവര്‍ക്ക് ആശ്രയമായിട്ടുള്ളത്. വിനോദിന്റെ ചികിത്സയ്ക്കുള്ള ധനസമാഹരണത്തിനായി ജീവന്‍ രക്ഷസമിതി യുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ ഭവനസന്ദര്‍ശനം നടത്തും.  ഉദാരമായ സംഭാവനകള്‍ നല്‍കി നിര്‍ധനകുടുംബത്തിന് ചികിത്സാ സഹായമുറപ്പാക്കണമെന്ന് ജീവന്‍ രക്ഷാ സമിതി അഭ്യര്‍ത്ഥിച്ചു




Post a Comment

0 Comments