Breaking...

9/recent/ticker-posts

Header Ads Widget

പ്രകൃതി ദുരന്തം മനുഷ്യ നിര്‍മ്മിതം എന്ന വിഷയത്തില്‍ ഡിബേറ്റ് സംഘടിപ്പിച്ചു.

 


പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി ദുരന്തം മനുഷ്യ നിര്‍മ്മിതം എന്ന വിഷയത്തില്‍ ഡിബേറ്റ് സംഘടിപ്പിച്ചു.സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പാലാ അര്‍ബന്‍  ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ കെ.എം. മാത്യു തറപ്പേല്‍ ഡിബേറ്റ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനായ  ജോബി റ്റി.റ്റി.  മോഡറേറ്റര്‍ ആയിരുന്നു. മാര്‍ട്ടിന്‍ എസ്. അരീക്കാട്ട്, ആന്‍ മേരി വില്‍സണ്‍, ജിസ്‌ന സിന്റോ,  ദിയ എസ്. പാലമറ്റം, ഐറിന്‍ റിജോ, വിയാനി ബിനോയി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അജി വി.ജെ അധ്യക്ഷനായിരുന്നു.  കൈറ്റ്മാസ്റ്റര്‍ ജിനു ജെ. വല്ലനാട്ട്, കൈറ്റ് മിസ്‌ട്രെസ് വിദ്യ കെ.എസ്., ജോജിമോന്‍, ജോസ് വട്ടപ്പലം, സോളി തോമസ്, അലീന ആന്റണി, ജിസ്‌ന തോമസ് എന്നിവര്‍ സംസാരിച്ചു. ലിറ്റില്‍ കൈറ്റ്‌സ് ക്ലബ് നടത്തിയ 'വോള്‍  ഓഫ് ഫ്രണ്ട്ഷിപ്പ്' മത്സരത്തിലെ വിജയിക്കുള്ള സമ്മാനവും  വിതരണം ചെയ്തു.




Post a Comment

0 Comments