Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി

 


കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി .സ്വകാര്യ ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയിലും, ജിപിഎസ് റീചാര്‍ജ് ചെയ്യാത്തതുമായ വാഹനങ്ങളാണ് പരിശോധനയില്‍ കുടുങ്ങിയത്. കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ സി ശ്യാമിന്റെ നേതൃത്വത്തില്‍ ആയിരുന്നു  പരിശോധന നടത്തിയത്. 25 സ്വകാര്യ ബസ്സുകളാണ് പരിശോധിച്ചത്.  ആറു വാഹനങ്ങളുടെ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയിയിലായിരുന്നു.  ഈ വാഹനങ്ങള്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ച് അതാത് രജിസ്റ്ററിംഗ് അതോറിറ്റി മുന്‍പാകെ വാഹന ഹാജരാക്കിയ ശേഷം സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളു.  ജിപിഎസ് റീചാര്‍ജ് ചെയ്യാത്ത  വാഹനങ്ങള്‍  റീചാര്‍ജ് ചെയ്തശേഷം കോട്ടയം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് മുന്‍പാകെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കി. വാഹന പരിശോധന കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് ജോസഫ്, ആശാ കുമാര്‍ ബി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജോര്‍ജ് വര്‍ഗീസ്, മനോജ് കുമാര്‍,സെന്തില്‍, സുരേഷ് കുമാര്‍, രജീഷ് , ജെറാള്‍ഡ് വില്‍സ് തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments